
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പിണറായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. അതേസമയം ക്രമസമാധാന തകര്‍ച്ചയുടേ പേരിൽ ഗവര്‍ണർ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതും ഭരണഘടാ ബാധ്യത ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയും ഡിജിപിയും രാജ് ഭവനിലെത്തി ഗവര്‍ണർക്ക് വിശദീകരണം നൽകിയതും മുന്നണിക്കകത്തും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരറ്റത്ത് സിപിഎം നിൽക്കുന്നതിലും കണ്ണൂര്‍ മോഡൽ തിരുവനന്തപുരത്തേക്ക് വ്യാപിക്കുന്നതിലും . കടുത്ത അസംതൃപ്തിയാണ് മുഖ്യമന്ത്രിക്ക്. തലസ്ഥാനത്ത് ബിജെപി ഓഫീസ് അതിക്രമത്തിൽ സിപിഎം കൗണ്‍സിലറും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും അറസ്റ്റിലാവുക കൂടി ചെയ്തപ്പോൾ പാര്‍ട്ടിക്കൊപ്പം സര്‍ക്കാറും പ്രതിരോധത്തിലായി.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വിരോധമെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് നേതാക്കൾ വിശദീകരിക്കുന്നത്. പക്ഷെ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങളും പ്രതികളിൽ പലരുടേയും സിപിഎം ബന്ധവും പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമവും ഹര്‍ത്താലും മുതലെടുക്കാൻ ബിജെപി ശ്രമം നടത്തുന്നു. ക്രമസമാധാന തകർച്ചയുടെ പേരിൽ പഴി മുഴുവൻ സര്‍ക്കാറിനാണ്.
ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ അതിക്രമങ്ങളുടെ പേരിലുള്ള അതൃപ്തി പിണറായി പാര്‍ട്ടി നേതൃത്വത്തെ നേരിട്ടറിയിച്ചത്. അതിനിടെ പ്രശ്നം കൈകാര്യം ചെയ്തതിൽ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും പിടിപ്പുകേടുണ്ടെന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. ക്രമസമാധാന നില വിശദീകരിക്കാൻ മുഖ്യമന്ത്രി രാജ്ഭവനിൽ പോകേണ്ടിയിരുന്നില്ല
സിപിഎമ്മിനകത്തുള്ള അതൃപ്തി വൈക്കം വിശ്വന്‍റെ വാക്കുകളിലുമുണ്ട്. കേന്ദ്ര സര്‍ക്കാർ ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്തെ ഫെഡറൽ സംവിധാനം തകര്‍ക്കാൻ ശ്രമിക്കുന്നു എന്ന് എൽഎഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സെകട്രേറിയറ്റിലെ നേതാക്കൾക്കും ഇതേ അഭിപ്രായമാണ്.
എന്നാൽ ഗവര്‍ണര്‍ വിളിച്ചതും രാജ് ഭവനിലെത്തി ക്രമസമാധാന നില വിശദീകരിച്ചതും ക്രിയാത്മ നടപടിയെന്നാണ് മുഖ്യമന്ത്രിയും ഓഫീസും വിശദീകരിക്കുന്നത്. ആഭ്യന്തര വകപ്പിന്‍റെ ഇടപെടലിൽ ആത്മവിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ് ഗവര്‍ണറെ കണ്ടതെന്നും മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam