റെക്കോര്‍ഡിനരികെ യേരി മിന വീണു; മുന്നില്‍ ക്ലോസെ മാത്രം!

Web Desk |  
Published : Jul 04, 2018, 03:30 PM ISTUpdated : Oct 02, 2018, 06:45 AM IST
റെക്കോര്‍ഡിനരികെ യേരി മിന വീണു; മുന്നില്‍ ക്ലോസെ മാത്രം!

Synopsis

ലോകകപ്പില്‍ നിന്ന് പുറത്തായതോടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരം നഷ്‌ടമായി

മോസ്‌കോ: ഹെഡര്‍ എന്ന് കേട്ടാല്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആദ്യം മനസില്‍ ഓടിയെത്തുന്ന പേര് മുന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയുടേതാണ്. ലോകകപ്പില്‍ ജര്‍മനിയെ വിജയങ്ങളുടെ പടികയറ്റുകയായിരുന്നു ക്ലോസെയുടെ അളന്നുമുറിച്ച ഓരോ ഹെഡറും. എന്നാല്‍ റഷ്യന്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ ഹെഡര്‍ വിദഗ്ധന്‍ എന്ന വിശേഷണത്തിന് അര്‍ഹന്‍ കൊളംബിയയുടെ യേരി മിനയാണ്.  റഷ്യന്‍ ലോകകപ്പിലെ ഹെഡര്‍ മികവുകൊണ്ട് ജര്‍മന്‍ ഇതിഹാസം ക്ലോസെയുടെ റെക്കോര്‍ഡിന് പിന്നിലെത്തിയിരിക്കുകയാണ് മിന. ഒരു ലോകകപ്പില്‍ കൂടുതല്‍ ഹെഡര്‍ ഗോളുകള്‍ നേടിയതിന്‍റെ റെക്കോര്‍ഡിലാണ് മിന ക്ലോസെക്ക് പിന്നില്‍ രണ്ടാമനായത്. 2002 ലോകകപ്പില്‍ ഹെഡറിലൂടെ അഞ്ച് ഗോളുകളാണ് ക്ലോസെ നേടിയതെങ്കില്‍ ഈ ലോകകപ്പില്‍ മൂന്ന് തവണയാണ് മിന തലകൊണ്ട് വലകുലുക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ