അഭിമന്യുവിന്‍റെ ചിതയണയും മുന്‍പ് എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇടതുമുന്നണി

Web Desk |  
Published : Jul 04, 2018, 03:20 PM ISTUpdated : Oct 02, 2018, 06:50 AM IST
അഭിമന്യുവിന്‍റെ ചിതയണയും മുന്‍പ് എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇടതുമുന്നണി

Synopsis

എസ്ഡിപിഐയുമായി കൈകോര്‍ത്ത് ഇടതുമുന്നണി വെമ്പായം പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അഭിമന്യു കൊലചെയ്യപ്പെട്ട ദിവസം വര്‍ഗീയ വിരുദ്ധ നിലപാട് പൊള്ളയെന്ന് കോണ്‍ഗ്രസ് എസ്ഡിപിഐ സ്വമേധയാ പിന്തുണച്ചതാണെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: അഭിമന്യുവിന്‍റെ ചിതയണയും മുന്‍പേ എസ്ഡിപിഐയുമായി കൈകോര്‍ത്ത ഇടതുമുന്നണിയുടെ നിലപാട് വിവാദമാകുന്നു. തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്തിയത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ത ങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല എസ്ഡിപിഐ പിന്തുണച്ചതെന്ന് ഇടതുമുന്നണി വിശദീകരിക്കുന്നു. 

21 അംഗ വെമ്പായം പഞ്ചായത്തില്‍ സിപിഎമ്മിന്  ആറും സിപിഐക്ക്  മൂന്നും അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ഇടതുമുന്നണിയെ പിന്തുണക്കുന്നു. യുഡിഎഫിന് എട്ടും, ബിജെപിക്ക് രണ്ടും എസ്ഡിപിഐക്ക് ഒരു അംഗവുമുണ്ട്.എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന്‍റെ പ്രസിഡന്‍റായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. മുന്നണിയിലെ ധാരണ പ്രകാരം സിപിഎ പ്രസിഡന്‍റ് രാജിവച്ച്  സിപിഐക്ക് വഴിയൊരുക്കി.

അഭിമന്യു മരിച്ച ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗത്തിന്‍റെ പിന്തുണയോടെ  11 വോട്ട് നേടി സിപിഐ അംഗം പ്രസിഡന്‍റായി. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണച്ചില്ലെങ്കിലും തങ്ങള്‍ വിജയിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണം.

അഭിമന്യുവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായ സംഘടനയുടെ പേര് വെളിപ്പെടുത്താത്ത ഇടത് നേതാക്കള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശമാണുയരുന്നത്. ഇതിനിടെയാണ് എസ്‍ഡിപിഐയുടെ പിന്തുണയോടെ ഒരു പഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിര്‍ത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ