
ദില്ലി: കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടികള്‍ വെട്ടിച്ചുരുക്കി യു.പിയിലേക്ക് പോകും. ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും, പൊടിക്കാറ്റിലും പെട്ട് 127 പേര്‍ മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്ഥാനത്തേക്ക് മടങ്ങുന്നത്. ഇന്ന് രാത്രിയോടെ ആഗ്രയിലെത്തുന്ന യോഗി നാളെ നാശനഷ്‌ടം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ മരിച്ചപ്പോഴും ആദിത്യനാഥ് കര്‍ണ്ണാടകത്തില്‍ തുടര്‍ന്നത് വിവാദമായിരുന്നു.
അതേസമയം മഴക്കെടുതിയുടെ പിടിയിലാണ് ഇപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കനത്ത മഴയിലും, പൊടിക്കാറ്റിലും ഇതുവരെ മരിച്ചവരുടെ എണ്ണം 127 ആയി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam