അമ്മയെ അല്ലെങ്കില്‍ അഫ്സല്‍ ഗുരുവിനെയാണോ വന്ദിക്കുകയെന്ന് വെങ്കയ്യ നായിഡു

By Web DeskFirst Published Dec 8, 2017, 2:34 PM IST
Highlights

ദില്ലി: വന്ദേമാതരം സംബന്ധിച്ച് പുതിയ വിവാദത്തിന് തിരി കൊളുത്തി  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അശോക് സിംഗാളിനെ സംബന്ധിച്ച പുസ്ത പ്രകാശന വേദിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.  വന്ദേ മാതരം എന്നത് കൊണ്ട് മാതാവിനെ വന്ദിക്കുകയെന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്. പിന്നെ എന്തിനാണ് വന്ദേ മാതരത്തിനെതിരെ എതിര്‍പ്പുയരുന്നതെന്നും ഉപരാഷ്ട്രപതി ചോദിച്ചു.

ഭാരത മാതാവിനെ വന്ദിക്കുന്നത് രാജ്യത്തെ 125 കോടി ജനങ്ങളുമാണെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാണിച്ചു. ഹിന്ദുത്വത്തില്‍ തലമുറകളായി കൈമാറി വരുന്നതാണെന്നും ഹിന്ദുത്വത്തിന് ഒരു രീതി മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കുന്നവരെ തിരികെ ആക്രമിക്കാത്തത് രാജ്യത്തിന്റെ പാരമ്പര്യം അത്തരത്തിലുള്ളതായതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേമാതരമെന്നു പറയുന്നതിനോട് എതിര്‍പ്പുയരാന്‍ കാരണമെന്താണെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേമാതരത്തിന്റെ അര്‍ഥം. അമ്മയെ അല്ലെങ്കില്‍ പിന്നെ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക എന്നും , അഫ്സൽ ഗുരുവിനെയാണോ എന്നും അദ്ദേഹം ചോദിച്ചു. 
 

click me!