
ഇടുക്കി: വേനല്‍ മഴ വര്‍ദ്ധിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.സുഷമ അറിയിച്ചു. കുടിവെളള ലഭ്യത കുറഞ്ഞയിടങ്ങളില്‍ വെളളം ശേഖരിച്ചുവയ്ക്കുന്നത് കൂത്താടികള്‍ വളരുതിന് കാരണമാകാറുണ്ട്. കുടിവെളളം ക്ലോറിനേഷന്‍ വഴിയും തിളപ്പിച്ചാറ്റിയും അണുവിമുക്തമാക്കി ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്, ചിരട്ട, ടയര്‍, മറ്റു പാഴ് വസ്തുക്കള്‍ ഇവയില്‍ ശേഖരിക്കപ്പെടുന്ന വെളളം കൊതുകിന്റെ കൂത്താടികള്‍ വളരാന്‍ കാരണമാകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന ഈഡിസ് കൊതുതുകള്‍ ഡെങ്കിപ്പനിക്ക് കാരണമായേക്കാം. സ്വീകരിക്കപ്പെടേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, വെളളം ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്, ചിരട്ട, ടയര്‍, മറ്റ് പാഴ് വസ്തുക്കള്‍ എന്നിന വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലും ഇല്ലെന്ന് ഉറപ്പുവരുത്തണം.
വീടിനുളളില്‍ പൂച്ചട്ടികള്‍, ട്രേകള്‍, ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷനുകള്‍, കൂളറുകള്‍ ഇവയില്‍ ശേഖരിക്കപ്പെടുന്ന വെളളം ആഴ്ചയിലൊരിക്കല്‍ മാറ്റി ഉണക്കി ഉപയോഗിക്കണം. സിമന്റ് ടാങ്കുകള്‍, മറ്റു വെളളം ശേഖരിക്കുന്നവ കൃത്യമായി മൂടിവച്ച് കൊതുക് കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ വീടിനും സ്ഥാപനങ്ങളുടെയും ഉളളിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം
(ഡ്രൈഡേ ആചരണം).
കിണറുകള്‍ കൃത്യമായ ഇടവേളകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. കുടിവെളളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വെളളം ഒഴിവാക്കി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കുക. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രം ആക്കുക. കക്കൂസില്‍ പോയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. ഭക്ഷണത്തിനു മുമ്പായി കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൂടിവച്ച് ഉപയോഗിക്കുകയും തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും വേണം. തിളപ്പിച്ചാറിയ വെളളത്തില്‍ പച്ചവെളളം ചേര്‍ത്ത് ഉപയോഗിക്കാന്‍ പാടില്ല. മാലിന്യവും വെളളവും കെട്ടിക്കിടന്ന് ഈച്ച വളരുന്ന സാഹചര്യം സൃഷ്ടിക്കരുത്. തുടര്‍ച്ചയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും പ്രതിവാര ഡ്രൈഡേ ആചരണത്തിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam