ഭക്തരായ യുവതികൾ വന്നിരിക്കാമെന്ന് ദേവസ്വംബോർഡംഗം കെ പി ശങ്കരദാസ്

By Web TeamFirst Published Jan 18, 2019, 1:31 PM IST
Highlights

ഭക്തരായ യുവതികൾ വന്നിരിക്കാം. അവർക്ക് അതിനുള്ള അവകാശമുണ്ട്. അവർക്ക് വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ട്.

പമ്പ: ശബരിമലയിൽ കൂടുതൽ ഭക്തരായ സ്ത്രീകൾ വന്നിരിക്കാമെന്ന് ദേവസ്വംബോർഡംഗം കെ പി ശങ്കരദാസ്. സുപ്രീംകോടതി വിധിപ്രകാരം അതിന് അവർക്ക് അതിനുള്ള അവകാശമുണ്ട്. വേണ്ട സുരക്ഷ ഒരുക്കാൻ സർക്കാരിന് ബാധ്യസ്ഥതയുണ്ടെന്നും കെ പി ശങ്കരദാസ്. പത്രസമ്മേളനം നടത്തി പ്രശ്നമുണ്ടാക്കാനല്ല അവർ വരുന്നതെന്നും കെ പി ശങ്കരദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ഇതുവരെ 51 യുവതികൾ മല കയറിയെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുർഗയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയിൽ സർക്കാർ പട്ടിക നൽകിയത്. കൂടുതൽ പേരും ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 

പേരും ആധാർ കാർഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ് കോടതിയിൽ നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. പുനഃപരിശോധനാഹർജികൾ എന്ന് പരിഗണിക്കുമെന്ന കാര്യം ഇപ്പോഴും ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിട്ടില്ല.

click me!