
മംഗളൂരു: മംഗളൂരുവില്‍ സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ യുവതിയെ ബലാത്സംഘത്തിനിരയാക്കി. സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷമാണ് യുവതിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തത്. പ്രതികളെ മംഗലാപുരം പൊലീസ് പിടികൂടി. ആരൊക്കെയാണ് പ്രതികളെന്നുള്ള കാര്യങ്ങള്‍ വ്യക്തമാക്കിട്ടില്ല. നേരത്തെ തന്നെ ചെറിയ പ്രശ്‌നങ്ങള്‍ ഈ പ്രദേശത്തുണ്ട്.
കഴിഞ്ഞ ആഴ്ച മംഗളൂരു ബെംഗരെ ബീച്ചിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതിയും സുഹൃത്തും വൈകുന്നേരം ബീച്ചിലെത്തിയതായിരുന്നു. ഇതിനിടെയാണ് പ്രദേശ വാസികളും മത്സ്യതൊഴിലാളികളുമായ ആറംഘസംഘം ഇവരെകാണുന്നത്. എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച് യുവാവിനെ മര്‍ധിക്കുകയായിരുന്നു. പിന്നീട് രണ്ടു പേരേയും വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട്‌പോയി. യുവതിയെ ബലാത്സംഘം ചെയ്തു.
സംഭവത്തെകുറിച്ച് രണ്ട് പേരും പൊലീസില്‍ പരാതിനല്‍കിയിരുന്നില്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇരുവരേയും വീട്ടിലെത്തി നേരില്‍ കാണ്ടു. ഇതിന് ശേഷമാണ് രണ്ട് പേരും പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗരെ സ്വദേശികളായ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. കേസില്‍ അന്വേഷണം തുടരുകയാണെന്ന് മംഗലാപുരം പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam