നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

Web Desk |  
Published : Apr 15, 2018, 01:11 PM ISTUpdated : Jun 08, 2018, 05:43 PM IST
നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

Synopsis

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നാല്‍പ്പതുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാല്‍പ്പതുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്കമണി നെല്ലിപ്പാറ സ്വദേശി അമലിനെയാണ് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ അടിമാലിയില്‍ താമസക്കാരിയായ വീട്ടമ്മയാണു പരാതിക്കാരി. 

ഗാനമേള ട്രൂപ്പിലെ ഗായകനാണു പ്രതിയായ യുവാവ്. ഒരു വിവാഹ ചടങ്ങിനിടയിലാണു താനുമായി ഇയാള്‍ പരിചയത്തിലാകുന്നത് എന്നു യുവതി പറയുന്നു.തുടര്‍ന്നു വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു.  ഫോണിലൂടെയും അല്ലാതെയും നിരവധി തവണ വിവാഹ വാഗ്ദാനം നല്‍കി. 

എന്നാല്‍ ഇയാള്‍ പിന്നീടു വിവാഹത്തില്‍ നിന്നു പിന്മാറുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു.  രണ്ടു കുട്ടികളുടെ മാതാവാണ് പരാതിക്കാരിയായ 40 കാരി വീട്ടമ്മ. യുവാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10-15 വർഷമാക്കി വെട്ടിച്ചുരുക്കണം, വിവാദ നിർദ്ദേശവുമായി കേന്ദ്രമന്ത്രി കുമാരസ്വാമി
ഹൂത്തി-സൗദി സംഘർഷത്തിൽ സുരക്ഷാ ആശങ്ക ശക്തം, റിയാദിൽ നടക്കേണ്ട ഗൾഫ്-യൂറോപ്പ് ഉച്ചകോടി മാറ്റി; ഹൂത്തി ആക്രമണ കണക്കുകൾ പുറത്തുവിട്ട് സൗദി