യുവാവ് ഫ്ലെെഓവറില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Aug 10, 2018, 05:07 PM IST
യുവാവ് ഫ്ലെെഓവറില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

വീട്ടിൽനിന്നും ധരിച്ചെത്തിയ ഷർട്ട് ഉപയോഗിച്ചാണ് സതേന്ദ്ര തൂങ്ങിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി

ദില്ലി: ഫ്ലെെഓവറില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ദൗല കുവാൻ ഫ്ലൈഓവറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വടക്കൻ ദില്ലി സ്വദേശി സതേന്ദ്ര (38) ആണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.  ഫ്ലൈഓവറിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു മ‍ൃതദേഹം. പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സതേന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫ്ലൈഓവറിന് സമീപത്തുകൂടെ പോകുകയായിരുന്ന ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്നും ധരിച്ചെത്തിയ ഷർട്ട് ഉപയോഗിച്ചാണ് സതേന്ദ്ര തൂങ്ങിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വടക്കൻ ദില്ലിയിലെ ആസാദ്പുരിന് സമീപം എംസിഡി കോളനിയിൽ കുടുംബത്തോടൊപ്പമായിരുന്നു സതേന്ദ്ര താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അണ്ണൻ വന്നത് സുമ്മായെന്ന് നിനൈത്തായോ, പാർട്ടി രൂപീകരിച്ചിട്ട് വെറും രണ്ട് വര്‍ഷം, വിജയ്‍യുടെ ടിവികെ മൂന്നാം ശക്തിയാകുന്നു
ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ, വീട്ടു ജോലിക്കാരിക്കായി തെരച്ചിൽ