ബൈക്കിൽ സഞ്ചരിച്ച് മാലപിടിച്ചുപറി പതിവാക്കിയ കള്ളൻ ഒടുവില്‍ പിടിയിലായി

By Web TeamFirst Published Nov 4, 2018, 1:07 AM IST
Highlights

സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് മാല പൊട്ടിച്ച് കടന്നുകളയുന്നതാണ് ഇമ്രാഖാന്‍റെ രീതി. ചാവക്കാട് സമാനമായ ഒരു കവർച്ച കേസിലാണ് ഇമ്രാഖാൻ പോലീസ് പിടിയിലായത്. 

കൊച്ചി: ബൈക്കിൽ സഞ്ചരിച്ച് മാലപിടിച്ചുപറി പതിവാക്കിയ കള്ളൻ പോലീസ് പിടിയിലായി. കാക്കനാട് സ്വദേശി ഇമ്രാംഖാൻ ആണ് പോലീസിന്‍റെ പിടിയിലായത്. കൊച്ചിയിലെയും പരിസരത്തെയും സ്റ്റേഷനുകളിൽ 32 കവർച്ച കേസുകളിൽ പ്രതിയാണ് പിടിയിലായ ഇമ്രാംഖാൻ. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് മാല പൊട്ടിച്ച് കടന്നുകളയുന്നതാണ് ഇമ്രാഖാന്‍റെ രീതി. ചാവക്കാട് സമാനമായ ഒരു കവർച്ച കേസിലാണ് ഇമ്രാഖാൻ പോലീസ് പിടിയിലായത്. 

തുടർന്ന് ചോദ്യം ചെയ്തപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പരിസരത്ത് നടന്ന അരഡസൻ മാല പടിച്ചുപറിക്ക് പിന്നിൽ താനാണെന്ന് 33 മൂന്ന് കാരനായ ഇമ്രാഖാന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ചാവക്കാട് പോലീസ് നൽകിയ വിവരകത്തിന്‍റെ അടിസ്ഥാനത്തിൽ ഇമ്രാഖാനെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു. തൃശ്ശൂരിന് പുറമെ എറമാകുളത്ത് പാലാരിവട്ടം, തൃക്കാക്കര, അങ്കമാലി , കളമശ്ശേരി അടക്കം വിവിധ സ്റ്റേഷൻ പപരിദികളിൽ 32 ലേറെ കവർച്ചയിൽ പങ്കാളിയാണ്. വിവിധ കേസുകളിലായ മാസങ്ങളോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പോലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

click me!