പൊലീസ് വേഷത്തിലെത്തി പണം തട്ടാന്‍ ശ്രമം; ദില്ലിയില്‍ യുവാവ് പിടിയില്‍

Web Desk |  
Published : Mar 02, 2018, 09:26 PM ISTUpdated : Jun 08, 2018, 05:44 PM IST
പൊലീസ് വേഷത്തിലെത്തി പണം തട്ടാന്‍ ശ്രമം; ദില്ലിയില്‍ യുവാവ് പിടിയില്‍

Synopsis

പൊലീസ് വേഷത്തില്‍ യുവാവ് പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചു

ദില്ലി:പൊലീസ് വേഷത്തിലെത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ദില്ലി ജ്യോതി നഗറില്‍ ബുധനാഴ്ചയാണ് സംഭവം. ആഷിഷ് കുമാറാണ് പിടിയിലായത്. പൊലീസുകാരനാണെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 5,000 രൂപ തട്ടാന്‍ ശ്രമിക്കുകയായിരുന്നു പിടിയിലായ ആഷിഷ്. എന്നാല്‍ ഏതു പോസ്റ്റിലാണെന്നും തുടര്‍ന്നുള്ള പ്രദേശവാസികളുടെ ചില ചോദ്യങ്ങള്‍ക്കും ആഷിഷിന് വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എങ്ങനെയാണ് ആഷിഷിന് പൊലീസ് യൂണിഫോം കിട്ടിയതെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആഷിഷ് ചൗദരിയെന്ന പേര് യൂണിഫോമില്‍ നെയിം പ്ലേറ്റില്‍ രേഖപ്പെടുത്തിയിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒഡീഷ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ അറസ്റ്റിൽ, മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അടിച്ചുകൊന്നെന്ന് മൊഴി
രാത്രി ന്യൂഡിൽസ് കഴിച്ച് കിടന്നുറങ്ങി; ഭാര്യയും ഭർത്താവും 3 മക്കളുമടക്കം കുടുംബത്തിലെ 5 പേരും മരിച്ച നിലയിൽ