കണ്ണൂരില്‍ 79കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

Published : Dec 25, 2018, 07:50 PM IST
കണ്ണൂരില്‍ 79കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

Synopsis

വൃദ്ധയുടെ സമീപവാസിയായ യുവാവ് ചൊവ്വാഴ്ച രാവിലെ  ആറരയോടെയാണ് എടക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയും ചെയ്തു. 

കണ്ണൂർ: കണ്ണൂർ എടക്കാട് എഴുപത്തൊമ്പതുകാരിയെ  ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. എടക്കാട് സ്വദേശിയായ വിജേഷാണ് പിടിയിലായത്. വൃദ്ധയുടെ സമീപവാസിയായ വിജേഷ് ചൊവ്വാഴ്ച രാവിലെ  ആറരയോടെയാണ് എടക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയും കടന്നുകളയുകയും ചെയ്തു. 

എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയും അന്വേഷണം നടത്തി മണിക്കൂറികൾക്കുള്ളിൽ വിജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മകനുപേക്ഷിക്കുകയും ചെയ്തതോടെയാണ് ഒറ്റയ്ക്കായത്. ഇത് അറിയാവുന്ന വിജേഷ് അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉറങ്ങിപ്പോയോ'; പല ജില്ലകളിലും അവധി പ്രഖ്യാപിച്ചത് രാവിലെ, ജില്ലാ കളക്ടർമാരുടെ പേജുകളിൽ രൂക്ഷവിമർശനം, കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല