
കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഢനത്തിന്റെ കഥ പുറത്തു വന്നത്. സുഹൃത്തായ രാമചന്ദ്രന്‍ സ്‌ത്രീയുടെ വീടിന് ദോഷമുണ്ടെന്നും അത് മാറാന്‍ പൂജ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പൂജയ്‌ക്കിടെ പ്രസാദത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് വീട്ടമ്മയെ മയക്കിയത്. പീന്നീട് പീഢിപ്പിച്ചു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണയായി ലക്ഷങ്ങള്‍ തട്ടിയെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam