വിവാഹ വാഗ്ദാനം നല്‍കി പീഡനം; മൂന്ന് കുട്ടികളുടെ പിതാവായ യുവാവ് പിടിയില്‍

Published : Sep 20, 2017, 08:07 PM ISTUpdated : Oct 04, 2018, 11:42 PM IST
വിവാഹ വാഗ്ദാനം നല്‍കി പീഡനം; മൂന്ന് കുട്ടികളുടെ പിതാവായ യുവാവ് പിടിയില്‍

Synopsis

കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വടക്കന്‍ പറവൂര്‍ സ്വദേശി സിയാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി പറവൂരിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ സിയാദ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ സിയാദ് ഇക്കാര്യം മറച്ചുവെച്ച് 24കാരിയായ യുവതിയുമായി അടുപ്പത്തിലായി. പിന്നീട് വിവാഹം കഴിക്കുമെന്ന് വാക്കുനല്‍കി ബാംഗ്ലൂര്‍, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്യമതസ്ഥയായ യുവതിയോട് മതം മാറാന്‍ സിയാദ് ആവശ്യപ്പെട്ടു . ഇതനുസരിച്ച് നോട്ടറി മുമ്പാകെ കരാറുണ്ടാക്കിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറവൂരില്‍ വച്ച് സിയാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ