നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയിൽ

Web Desk |  
Published : Jul 19, 2018, 02:22 PM ISTUpdated : Oct 02, 2018, 04:23 AM IST
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയിൽ

Synopsis

പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിം​ഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. വെള്ളറട സ്വദേശി കിരൺ ബെന്നി കോശിയാണ് അറസ്റ്റിലായത്.  ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ജൂൺ രണ്ടിനാണ് ബേപ്പൂർ സ്വദേശിനിയായ ശ്രീലയ ഹോസ്റ്റലിലെ ഫാനിൽ തൂങ്ങി മരിച്ചത്.  പഠിക്കാൻ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും മുറിയിൽ കത്തെഴുതി വെക്കുകയും ചെയ്തിരുന്നു.  ഈ കത്ത് വ്യാജമാണെന്ന് കാട്ടി രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിരൺ ബെന്നിയിലേക്കെത്തിയത്.  

തമ്മിൽ നേരിട്ട് കണ്ടില്ലാത്ത ഇവർ ഫോൺ വഴി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.  ഇതിൽ ഉടലെടുത്ത തർക്കമാണ് ആത്മഹത്യയിലേക്കെത്തിയത്.  സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത ശ്രീലയ രണ്ട് മൊബൈൽ നമ്പരുകൾ ഒരേസമയം ഉപയോഗിച്ചിരുന്നു.  ഈ ഫോൺ കോളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  

ശ്രീലയക്കും ബെന്നിക്കും ഇടയിലെ ഫോൺവിളിയുടെ വിശദാംശങ്ങളും ഡയറിക്കുറിപ്പുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.  ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം, മൊബൈൽ ഫോണുകൾ എന്നിവയിൽ വിശദമായ അന്വേഷണം നടത്തും.  ശ്രീലയയുടെ ആത്മഹത്യയിൽ ഹോസ്റ്റലിലെ കൂട്ടുകാരികൾക്കുള്ള പങ്കും പൊലീസ് പരിശോദിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം