യുവാവിന് നടുറോഡില്‍ ക്രൂര മര്‍ദ്ദനം: കാഴ്ചക്കാരായി നാട്ടുകാര്‍, വീഡിയോ വൈറലാകുന്നു

Published : Sep 25, 2017, 07:56 AM ISTUpdated : Oct 05, 2018, 03:04 AM IST
യുവാവിന് നടുറോഡില്‍ ക്രൂര മര്‍ദ്ദനം: കാഴ്ചക്കാരായി നാട്ടുകാര്‍, വീഡിയോ വൈറലാകുന്നു

Synopsis

തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, പൊലീസ് സ്വമേധയാ കേസെടുത്തു. വക്കം സ്വദേശികളായ രണ്ട് ഗുണ്ടകള്‍ക്ക് എതിരെയാണ് കേസ്. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമെന്നാണു സൂചന. ചിറയിന്‍കീഴ് വലിയകടവ് ജംക്ഷനില്‍ 13നു വൈകിട്ട് 4.50നായിരുന്ന് സംഭവം. സിസിടിവി ദൃശ്യത്തില്‍ നിന്ന് ആള്‍ത്തിരക്കേറിയ റോഡിന്റെ ഇടതു ഭാഗത്ത് ബൈക്കില്‍ രണ്ട് പേര്‍ എത്തുന്നു. ഇവര്‍ വാഹനം റോഡില്‍ വട്ടംചുറ്റിക്കുന്നതും കാണാം 

മറ്റൊരു ബൈക്കിലെത്തിയ യുവാവുമായി തര്‍ക്കമുണ്ടാവുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നു. നാലു മിനിറ്റോളം തലങ്ങും വിലങ്ങും മര്‍ദനം തുടര്‍ന്നു. ആളുകള്‍ കാഴ്ചക്കാരായി നില്‍ക്കുന്നതും കാണാം.സംഭവം അന്ന് തന്നെ ചിറയിന്‍കീഴ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കില്ലും പരാതി ഇല്ലെന്ന കാരണത്താല്‍ കേസെടുത്തില്ല. റോഡിലെ സിസി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് കേസ് എടുത്തത്. വക്കം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ