ആവശ്യം ജലീലിന്‍റെ രാജി; യൂത്ത് കോൺഗ്രസ് ലോംഗ് മാര്‍ച്ച് ഇന്ന്

By Web TeamFirst Published Dec 27, 2018, 6:58 AM IST
Highlights

യൂത്ത് ലീഗായിരുന്നു ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് . ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചു.

മലപ്പുറം: ബന്ധു നിയമനത്തിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ലോംഗ് മാർച്ച് ഇന്ന് മലപ്പുറത്ത് നടക്കും. കോട്ടക്കൽ ചങ്കുപെട്ടി മുതൽ വളാഞ്ചേരിയിലെ മന്ത്രിയുടെ വീട് വരെയാണ് മാർച്ച്. രാവിലെ 8.30 ന് ആരംഭിക്കുന്ന ലോംഗ് മാർച്ച് വൈകിട്ട് അഞ്ച് മണിക്കാണ് സമാപിക്കുക.

സംസ്ഥാന പ്രസിഡന്‍റ്  ഡീന്‍ കുര്യാക്കോസ് നേതൃത്വം നൽകും. കെ മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗായിരുന്നു ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് . ജലീലിന്‍റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചു. 

ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയത്. അദീബിന്‍റെ യോഗ്യത കേരളത്തിലെ ഒരു സര്‍വ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു.

പിന്നാലെ വിഷയം യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഏറ്റെടുത്തു. വിഷയം സഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് മുരളീധരനായിരുന്നു. കെ ടി ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസിന്‍റെ ആരോപണം. വിവാദം പുകയുന്നതിനിടെ അദീബ് രാജിവെച്ചിരുന്നു.

click me!