തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് ഹൈക്കോടതിയില്‍; യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Published : Nov 14, 2017, 10:07 AM ISTUpdated : Oct 05, 2018, 01:47 AM IST
തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് ഹൈക്കോടതിയില്‍; യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Synopsis

കൊച്ചി: തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഹാജരാകരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയാണ് തന്‍ഖ കോടതിയില്‍ എത്തിയത്. തന്‍ഖയുടെ വാഹനത്തിന്‍റെ പുറത്ത് പ്രതിഷേധക്കാര്‍ ചാടിക്കയറുകയായിരുന്നു.

തന്‍ഖയെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാജരാകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതോടെ വിശദീകരണവുമായി തന്‍ഖ രംഗത്ത് വന്നിരുന്നു. കോടതിയില്‍ ഹാജരാകുന്നത് സുഹൃത്ത് എന്ന നിലയില്‍ മാത്രമാണെന്നായിരുന്നു തന്‍ഖയുടെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്