യൂത്ത് കോണ്‍ഗ്രസ് സമരം തെരുവ് യുദ്ധമായി- VIDEO

Published : Feb 26, 2018, 04:00 PM ISTUpdated : Oct 04, 2018, 06:06 PM IST
യൂത്ത് കോണ്‍ഗ്രസ് സമരം തെരുവ് യുദ്ധമായി- VIDEO

Synopsis

തിരുവനന്തപുരം: ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് തെരുവു യുദ്ധത്തിൽ കലാശിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നിരാഹാരത്തിലായിരുന്ന  യൂത്ത് കോണ്‍ഗ്രസ് നേതാക്കാളായ ഡീൻ കുര്യാക്കോസിനെയും , സി.ആർ.മഹേഷിനെയും ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹര സമരം അവസാനിപ്പിച്ചു.

പൊലീസിന് നേരെ തുരുതുരാ  കല്ലെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. 90 വട്ടം കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു  .  സെക്രട്ടറിയറ്റിന് മുന്നിലെ വഴി  ഉച്ചയ്ക്ക് അരമണിക്കൂറിലധികം പോര്‍ക്കളമായി. കുപ്പിയും ഗോലിയും തടിക്കഷണങ്ങളും പൊലീസിന് നേരിടാൻ സമരക്കാര്‍ ആയുധമാക്കി. 

സമരപന്തലിലേയ്ക്ക് നീങ്ങിയ പൊലീസുകാരെ  മേലുദ്യോഗസ്ഥര്‍ തടഞ്ഞു.  വിവിധ ഭാഗങ്ങളിൽ  കൂടി നിന്നു കല്ലെറിഞ്ഞവര്‍ക്കു നേരെ ലാത്തിചാര്‍ജ്.  ഡീൻ കുര്യാക്കോസിനെയും സിആർ മഹേഷിനെയും ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സ്ഥിതി ശാന്തമായത്. മൂന്നു പൊലീസുകാർക്കും രണ്ടു യൂത്ത് കോണ്‍ഗ്രസുകാർക്കും പരിക്കേറ്റു. 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്