വഴിയാത്രക്കാർ അപകടമറിഞ്ഞത് ലൈറ്റ് അണയാതെ നിന്നതിനാൽ; നിയന്ത്രണം വിട്ട സ്കൂട്ടർ ഓ‌ടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Published : Jan 10, 2026, 11:19 AM IST
accident death

Synopsis

തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടർ ഓടിച്ച അണ്ടൂർക്കോണം സ്വദേശി അൻഷാദ് (45) ആണ് മരിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു അൻഷാദ് വളവിൽ വെച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാൽ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുതിച്ചുപാഞ്ഞ് ഇന്ത്യൻ റെയിൽവേ; 2025ൽ ട്രാക്കിലെത്തിയത് 122 പുതിയ ട്രെയിനുകൾ, 549 ട്രെയിനുകളുടെ വേ​ഗത കൂട്ടി
തുറന്ന് പറഞ്ഞ് കെഎം ഷാജി; 'ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും, ലീഗ് വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും'