
ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും. 370 പോയിന്റുമായി കോഴിക്കോട് ജൈത്രയാത്ര തുടരുകയാണ്. പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 112 മത്സര ഇനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കലോത്സവം അവസാനിക്കാൻ ഒന്നരദിവസം ബാക്കി നിൽക്കെ 127 ഇനങ്ങൾ ഇനിയുമുണ്ട്.
വേദികളിലേക്കുള്ള ആസ്വാദകരുടെ വരവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വേദികളിൽ തിരക്ക് കുറവായിരുന്നു. അപ്പീലുകളുടെ വർദ്ധനയും സാങ്കേതിക പ്രശ്നങ്ങളും ഇത്തവണയും കലോത്സവ വേദികളിലുണ്ട്. 400 ലധികം അപ്പീലുകളാണ് തുടക്കദിവസമായ ഇന്നലെ മാത്രം എത്തിയത്. വരുംവർഷങ്ങളിലും കലോത്സവം മൂന്ന് ദിവസങ്ങളിലായി ചുരുക്കാൻ പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam