മദ്യപിച്ച് വിമാനത്തില്‍ 'വര്‍ക്കൗട്ട്' നടത്തിയ യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു

Published : Oct 03, 2018, 08:23 PM ISTUpdated : Oct 03, 2018, 08:24 PM IST
മദ്യപിച്ച് വിമാനത്തില്‍ 'വര്‍ക്കൗട്ട്' നടത്തിയ യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു

Synopsis

മദ്യപിച്ച് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ലഗേജ് കാബിനില്‍ തൂങ്ങി പുള്‍ അപ്പ് ചെയ്യാന്‍ തുടങ്ങിയത്. 


ഫീനിക്സ്: മദ്യപിച്ച് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് യുവാവ് ലഗേജ് കാബിനില്‍ തൂങ്ങി പുള്‍ അപ്പ് ചെയ്യാന്‍ തുടങ്ങിയത്. 

യാത്രക്കാരനോട് നിരവധി തവണ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. മദ്യപിച്ച നിലയില്‍ ആയിരുന്ന ഇയാള്‍ വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ കയറിയ ഉടനേ വീണ്ടും മദ്യം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് വിമാനത്തില്‍ വര്‍ക്കൗട്ട് തുടങ്ങിയത്. 

സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ട വിമാന ജീവനക്കാരിയെ യുവാവ് ചീത്തവിളിക്കാന്‍ തുടങ്ങിയതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യാത്രക്കാരന്‍ വിമാനത്തിന്റെ വാഹനം തുറക്കാന്‍ ശ്രമിച്ചത് ഏറെ കോലാഹലങ്ങളുണ്ടാക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്