
തിരുവനന്തപുരം: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ബിപന്‍ കുമാര്‍ (36) ആണ് മരിച്ചത്.
തിരുവനന്തപുരം തുമ്പയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ ബിപനും സുഹൃത്തായ ഒഡീഷ സ്വദേശിയായ യുവാവും ഒരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രിയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായത്.
ഭക്ഷണത്തെച്ചൊല്ലിയാണ് ഇരുവരും തര്‍ക്കിച്ചതെന്ന് മറ്റ് മുറികളില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. വാക്കേറ്റം കയ്യേറ്റത്തിലെത്തിയപ്പോള്‍ ബിപനെ സുഹൃത്ത് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ ബിപനെ മറ്റുള്ളവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസറ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam