സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ജാതിപ്പേര് വിളിച്ചു; യുവാവ് സ്വയം തീ കൊളുത്തി

Published : Jan 25, 2018, 09:27 AM ISTUpdated : Oct 04, 2018, 07:22 PM IST
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ജാതിപ്പേര് വിളിച്ചു; യുവാവ് സ്വയം തീ കൊളുത്തി

Synopsis

ചെന്നൈ: സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പൊലീസ് ജാതിപ്പേര് വിളിച്ചതില്‍ പ്രതിഷേധിച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇരുപത്തൊന്ന് വയസുകാരനായ ടാക്സി ഡ്രൈവറായ മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് ഫൈന്‍ അടച്ച ശേഷവും പൊലീസുകാര്‍ ചീത്ത വിളിച്ചുവെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മണികണ്ഠന്‍ ആരോപിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നു വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. പൊലീസുകാരുടെ ആക്ഷേപം റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചതോടെ മണികണ്ഠന്റെ ലൈസന്‍സ് പൊലീസുകാര്‍ വാങ്ങിവച്ചെന്നും ആരോപണം ഉണ്ട്. 

പൊലീസുകാരുടെ അധിഷേപത്തെക്കുറിച്ച് പരാതിപ്പെടുന്ന വീഡിയോ മെസേജ് ചെയ്തതിന് പിന്നാലെയാണ് യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ആരോപണ വിധേയരായ പൊലീസുരോട് ഡ്യൂട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണ്ടേ പതിവ്, ഇപ്പോഴും തുടരുന്നു, ജയിലില്‍ നിന്നിറങ്ങി നാലുമാസത്തിന് ശേഷം വീണ്ടും തിരിച്ച് കേറി; വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍
മുജ്തബ ഖമനെയിയുടെ ഭാര്യയും കൊല്ലപ്പെട്ടു, ആയത്തുള്ള ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പുതിയ പരമോന്നത നേതാവിന്‍റെ ഭാര്യയുടെ പേരും; ജനപ്രവാഹമായി പൊതുദർശനം