കസ്റ്റഡിയിൽ യുവാവിന്റെ ആത്മഹത്യ; 2 വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; മറയൂർ സ്വദേശിയുടെ മരണത്തിൽ നടപടി

Published : Aug 02, 2025, 09:44 PM IST
suspension

Synopsis

തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു

ചെന്നൈ: തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ടു ഉദ്യോഗസ്ഥരെ തമിഴ്നാട് വനം വകുപ്പ് സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമില്‍ എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ. കഴിഞ്ഞ ദിവസമാണ് മറയൂരിൽ നിന്നും മാരി മുത്തുവിനെ പുലിപ്പല്ലുമായി തമിഴ്നാട്

വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഉടുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലെ ശുചിമുറിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ചെക്പോസ്റ്റിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. സംഭവം കസ്റ്റഡി മരണം ആണെന്ന് ആരോപിച്ച് ആദിവാസി സംഘടനകൾ രം​ഗത്തെത്തിയിരുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രാര്‍ത്ഥനകള്‍ വിഫലം, വേദനയായി സുഹാന്‍; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി