മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

By Web TeamFirst Published Feb 22, 2019, 3:13 PM IST
Highlights

പോയിനാച്ചിയിൽ വെച്ചാണ് പത്തോളം യൂത്ത് കോൺഗ്രസ് പ്രവ‍‍ർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി ഓടിയടുക്കുകയായിരുന്നു
 

കാസർകോട്: കാസർകോട് നിന്നും കാഞ്ഞങ്ങാട്ടേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ  ശ്രമിച്ചു. പോയിനാച്ചിയിൽ വെച്ചാണ് പത്തോളം യൂത്ത് കോൺഗ്രസ് പ്രവ‍‍ർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി ഓടിയടുക്കുകയായിരുന്നു. 

കാസർകോട് എത്തുന്നതിനു മുൻപായി, കൊല്ലപ്പെട്ട 2 ഒഎരുടെയും വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി താല്പര്യം അറിയിച്ചെങ്കിലും പ്രവർത്തകരുടെ വൈകാരിക പ്രതികരണം ഉണ്ടാകാനുള്ള സാധ്യത കോൺഗ്രസ് നേതൃത്വം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചു. സുരക്ഷാ കണക്കികെടുത്ത് പോലീസും ഇത് നിരുത്സാഹപ്പെടുത്തി.

അതേ സമയം മുഖ്യമന്ത്രി വരാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയാണ് കൊലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. സിബിഐ അന്വേഷണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്‍പാകെ ഉന്നയിക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആലോചനയുണ്ടായിരുന്നു.  
 

click me!