യുക്തിരേഖ മാധ്യമ പുരസ്‌കാരം സിന്ധു സൂര്യകുമാറിന്

Published : Dec 29, 2017, 10:52 PM ISTUpdated : Oct 05, 2018, 01:37 AM IST
യുക്തിരേഖ മാധ്യമ പുരസ്‌കാരം സിന്ധു സൂര്യകുമാറിന്

Synopsis

തിരുവനന്തപുരം: കേരളയുക്തിവാദ സംഘത്തിന്റെ യുക്തിരേഖ മാധ്യമപുരസ്‌കാരം ഏഷ്യനെറ്റ് ന്യൂസ് അസി.എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് സമ്മാനിച്ചു. 

അഞ്ഞൂറിലേറെ എപ്പിസോഡുകള്‍ പിന്നിട്ട രാഷ്ട്രീയ വിശകലന പരിപാടിയായ കവര്‍ സ്‌റ്റോറിയുടെ അവതാരകയും പ്രോഡ്യൂസറും എന്ന നിലയില്‍ ധീരമായ മാധ്യമപ്രവര്‍ത്തനമാണ് സിന്ധു നടത്തിയതെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. 

വര്‍ഗ്ഗീയ-അമിതാധികാര ശക്തികളെ പ്രതിരോധിച്ചു കൊണ്ട് മതനിരപേക്ഷ-ജനാധിപത്യബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ കവര്‍ സ്‌റ്റോറിയിലൂടെ സിന്ധു നടത്തിയ ശ്രമങ്ങളെ യുക്തിവാദി സംഘം പുരസ്‌കാരദാനചടങ്ങില്‍ അനുമോദിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിന്റെ 'വിസ്മയ'ത്തോട് മേയർ വി വി രാജേഷിന് വിമുഖത, പരിപാടിയിൽ പങ്കെടുക്കാത്തതിൽ വിമർശനവുമായി മന്ത്രി; 'ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം ഉറപ്പ്'
മോദി നടന്ന് പോകുമ്പോൾ മുദ്രാവാക്യം, 'ഇവിടെ ഇന്ത്യക്കാർ വേണ്ട...'; തീവ്രവലതുപക്ഷ വാദി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തിൽ രഹസ്യാന്വേഷണ ഏജൻസികളുടെ പരിശോധന