ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടേെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം.
തിരുവനന്തപുരം: പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ അഭിപ്രായം. ബോര്‍ഡ് കോര്പറേഷൻ പദവി വൈകുന്നതിലും വിമര്‍ശനമുയർന്നു. ലീഗിൽ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറ് മാസമായിട്ടും കോണ്‍ഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം അറിയുന്നില്ല. ജില്ലകളിൽ നേതാക്കളെ അറിയിക്കുന്നില്ലെന്നാണ് പരാതി. പദവി വിഭജനത്തിൽ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേണ്ടേെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും തീരുമാനം. ചര്‍ച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്തമാക്കും.












