യുവമോര്‍ച്ച നേതാവിന്‍റെ മരണം കൊലപാതകം? പെട്രോളൊഴിച്ച് കത്തിച്ചെന്ന് മൊഴി

By Web DeskFirst Published Jul 7, 2017, 1:24 PM IST
Highlights

തിരുവനന്തപുരം: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കളും സഹോദരന്‍ ജിതിന്‍ രാജും. സജിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ജിതിന്‍രാജ് പറയുന്നത്. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പരിഹരിക്കാനുള്ള സുഹൃത്ത് വസയം ചേട്ടനുണ്ട്. ഒരിക്കിലും ടാക്‌സി കാറ് പിടിച്ച് തിരുവനന്തപുരത്ത് വന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ജിതിന്‍ പറയുന്നു.

അതേസമയം സജിന്റെ മരണം കൊലപാതകമാണെന്ന സംശയിത്താലണ് പോലീസ് ഇപ്പോള്‍. തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് സജിന്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞതായി പോലീസിന് വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും കാറ് കിടന്നിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം ആറ്റിങ്ങലിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സജിന്‍രാജിനെ കണ്ടെത്തിയത്. ആറ്റിങ്ങല്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.പോസ്റ്റ്‌മോട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വിട്ടുകൊടുക്കും. രാവിലെ ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിനു സമീപമാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സജിന്‍രാജിനെ നാട്ടുകാര്‍ കാണുന്നത്. ഉപേക്ഷിക്കപ്പെട്ട ടാക്‌സി കാറിന് സമീപത്തായി കിടന്ന സജിന്‍രാജിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചികിത്സയിലിരിക്കെ വൈകീട്ടോടെ സജിന്‍രാജ് മരിച്ചു. രണ്ടു ദിവസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും  മരണത്തില്‍ ദുരൂഹതുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സജിന്‍രാജിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. 

രണ്ട് മാസം മുന്പ് സജിന്‍  വാടകയ്‌ക്കെടുത്ത തിരുവനന്തപുരം കരമന സ്വദേശിയുടെ കാറാണ് സംഭവസ്ഥലത്തുണ്ടായിരുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് കന്നാസില്‍ കരുതിയ പെട്രോളും സജിന്‍രാജ് എഴുതിയതെന്നു കരുതുന്ന കത്തും പൊലീസിനു ലഭിച്ചു. നാളെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

click me!