10 മാധ്യമങ്ങള്‍ക്കെതിരെ സാകിര്‍ നായിക് മാനനഷ്‌ടക്കേസ് നല്‍കി

By Web DeskFirst Published Jul 17, 2016, 3:23 PM IST
Highlights

സാക്കിര്‍ നായികിന്റെ പ്രബോധനം ഉള്‍ക്കൊണ്ട് ഇസ്ലാമിലേക്ക്  എത്തിയവരുണ്ടാകുമെന്നും ഇവര്‍ മറ്റ് ആരുടെയെങ്കിലും സ്വാധീനത്തില്‍ പെട്ട് ഭീകരവാദികളായാല്‍ നായിക് ഉത്തരവാദിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങള്‍ സാക്കിര്‍ നായികിനെതിരെ നുണ പ്രചരിപ്പിക്കുകയാണ്. കേരളത്തില്‍നിന്നും  കാണാതായ  യുവാക്കള്‍  ഐഎസില്‍  ചേര്‍ന്നെന്നും  അവര്‍ക്ക്  പ്രചോദനമായത്  നായികിന്റെ  പ്രഭാഷണങ്ങളാണെന്നുമുള്ള ആരോപണങ്ങള്‍ നായിക്കിന്റെ  നിയമോപദേഷ്‌ടാവ് തള്ളി. കേരളത്തിലടക്കം  ലോകത്തിലെമ്പാടുമുള്ള  ജനങ്ങള്‍ക്ക്  ഇസ്ലാമിനെ  പരിചയപ്പെടുത്തുക മാത്രമാണ് നായിക് ചെയ്തത്. അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന ആരെങ്കിലും ഭീകരവാ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അതിനുത്തരവാദി  സാക്കിര്‍ നായിക്  അല്ല.

ധാക്ക ഭീകരാക്രമണം നടത്തിയയാള്‍ നായികില്‍ നിന്നുമാണ് പ്രചോദനം ഉള്‍കൊണ്ടത് എന്ന് വാര്‍ത്തയെഴുതിയ ബംഗ്ലാദേശി മാധ്യമം തിരുത്ത്  നല്‍കി. എന്നിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുബീന്‍ സോള്‍ക്കര്‍ കുറ്റപ്പെടുത്തി. 10 ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കെതിരെ  മാനനഷ്‌ടക്കേസ്  ഫയല്‍  ചെയ്തിട്ടുണ്ട്. നായിക്  ഇന്ത്യയിലേക്ക്  വരേണ്ട  സാഹചര്യം  ഇപ്പോഴില്ലെന്നും ഏത് അന്വേഷണത്തോടും  സഹകരിക്കുമെന്നും  മുബീന്‍  സോള്‍ക്കര്‍  പറഞ്ഞു.

click me!