അര്‍ജന്റീനയ്ക്ക് ഹോക്കി സ്വര്‍ണം

Published : Aug 19, 2016, 02:31 AM ISTUpdated : Oct 05, 2018, 12:14 AM IST
അര്‍ജന്റീനയ്ക്ക് ഹോക്കി സ്വര്‍ണം

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്സ് ഹോക്കിയില്‍ അര്‍ജന്റീനക്ക് സ്വര്‍ണം. ആവേശകരമായ കലാശപ്പോരില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെല്‍ജിയത്തെയാണ്അര്‍ജന്റീന തകര്‍ത്തത്.അവസാന സെക്കന്‍ഡ് വരെ സമനില ഗോളിനായി ബെല്‍ജിയം ആഞ്ഞുപൊരുതിയെങ്കിലും കളി തീരാന്‍ എട്ടുസെക്കന്‍ഡ് ബാക്കിയിരിക്കെ അര്‍ജന്റീന സ്വര്‍ണമുറപ്പിച്ച നാലാം ഗോള്‍ നേടി.

ഒളിംപിക്സ് ഹോക്കിയില്‍ അഞ്ചാം സ്ഥാനത്തെത്തിയതായിരുന്നു അര്‍ജന്റീനയുടെ ഇതിന് മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. തോറ്റെങ്കിലും 1920ല്‍ ആന്റവെര്‍പ്പില്‍ വെങ്കലം നേടിയിട്ടുള്ള ബെല്‍ജിയത്തിന്റെ വെള്ളിത്തിളക്കം അവരുടെയും ഏറ്റവും മികച്ച നേട്ടമാണ്. നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച ജര്‍മനി വെങ്കലം നേടി. നിശ്ചിത സമയത്ത് (1-1) സമനില പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലായിരുന്നു(4-3) ജര്‍മന്‍ ജയം.

ചരിത്രത്തിലാദ്യമായി ഒളിംപിക് ഫൈനലിലിനിറങ്ങിയ രണ്ട് ടീമുകള്‍. പക്ഷെ കളിക്കളത്തില്‍ വീറും വാശിക്കും ഒരു കുറവുമുണ്ടായില്ല. മത്സരത്തിന്റെ തുടക്കത്തില്‍തന്നെ ബെല്‍ജിയം മുന്നിലെത്തി.വൈകാതെ ക്യാപ്റ്റന്‍ പെഡ്രോ ഇബാറയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പ് തന്നെ ലീഡും നേടി. തിരിച്ചുവരാനുള്ള ബെല്‍ജിയത്തിന്റെ ശ്രമം ഫലം കണ്ടത് മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് തൊട്ട് മുമ്പ്.

പക്ഷെ ഒപ്പമെത്താന്‍ അത് മതിയായിരുന്നില്ല. ഗോള്‍ കീപ്പറെറെ പോലും പിന്‍വലിച്ച് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയിട്ടും ആദ്യ ഒളിംപിക് സ്വര്‍ണംനേടാന്‍ ബെല്‍ജിയത്തിനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട അര്‍ജന്റീക്ക് സ്വര്‍ണം.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍