ലോകറെക്കോര്‍ഡ് തിരുത്തിയില്ല; ഉസൈന്‍ ബോള്‍ട്ടിന് സ്‌പ്രിന്റ് ഡബിള്‍

Published : Aug 19, 2016, 01:55 AM ISTUpdated : Oct 05, 2018, 02:35 AM IST
ലോകറെക്കോര്‍ഡ് തിരുത്തിയില്ല; ഉസൈന്‍ ബോള്‍ട്ടിന് സ്‌പ്രിന്റ് ഡബിള്‍

Synopsis

റിയോ ഡി ജനീറോ: മാരക്കാനയിലെ ഒളിംപിക് പാര്‍ക്കില്‍ ഉസൈന്‍ ബോള്‍ട്ട് പുതിയ ചരിത്രമെഴുതി. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും സ്‌പ്രിന്റ് ഡബിള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഓട്ടക്കാരനായി ഉസൈന്‍ ബോള്‍ട്ട് മാറി. 200 മീറ്ററില്‍ 19.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും സ്‌പ്രിന്റ് ഡബിള്‍ തികച്ചത്. സെമിയിലും ഇതേസമയം തന്നെയാണ് ബോള്‍ട്ട് കുറിച്ചത്.

കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ(20.02) വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റഫര്‍ ലെമെയ്ട്രെ(20.12) വെങ്കലവും നേടി. ബ്രിട്ടന്റെ ആദം ഗെമില്ലിന്(20.12) സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കലം നഷ്ടമായി. ഒളിംപിക്സില്‍ ബോള്‍ട്ടിന്റെ എട്ടാം സ്വര്‍ണമാണിത്. നാല് ഗുണം 100 മീറ്റര്‍ റിലേയില്‍ കൂടി ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.

മത്സരത്തിന് മുമ്പേ 19 സെക്കന്‍ഡില്‍ താഴെ ഓടിയെത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നതിനാല്‍ റെക്കോര്‍ഡ് പ്രകടനം ഉണ്ടാവുമോ എന്നായിരുന്നു കായികലോകം ഉറ്റുനോക്കിയത്. എന്നാല്‍ കാറ്റ് പ്രതികൂലമായത് റെക്കോര്‍ഡ് ലക്ഷ്യത്തിന് മുമ്പില്‍ ബോള്‍ട്ടിന് വെല്ലുവിളിയായി. മത്സരശേഷം റെക്കോര്‍ഡ് നേടാനാവാത്തതിന്റെ നിരാശ ബോള്‍ട്ടിന്റെ മുഖത്ത് പ്രകടമായിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍