വിജയത്തിളക്കവുമായി ഉസൈൻ ബോൾട്ട് റിയോയിലേക്ക്

Published : Jul 23, 2016, 01:22 AM ISTUpdated : Oct 05, 2018, 03:40 AM IST
വിജയത്തിളക്കവുമായി ഉസൈൻ ബോൾട്ട് റിയോയിലേക്ക്

Synopsis

ലണ്ടന്‍: പരിക്കിന്റെ പിടിയിൽ നിന്ന് പുറത്തിറങ്ങിയാണ് ഉസൈന്‍ ബോള്‍ട്ട് ലണ്ടനിൽ എത്തിയതെങ്കിലും അപ്രതീക്ഷിമായ ഒന്നും ട്രാക്കിൽ സംഭവിച്ചില്ല.  ഒളിംപിക്സിന് മുന്നോടിയായി നടന്ന ലണ്ടൻ ആനിവേഴ്സറി മീറ്റിൽ 200 മീറ്ററിൽ ബോൾട്ട് ജേതാവായി. 19.89 സെക്കന്റിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്.

പനാമയുടെ അലൻസോ എഡ്വേഡ് രണ്ടാം സ്ഥാനം നേടി. ബ്രിട്ടന്റെ ആഡം ജമിലി മൂന്നാം സ്ഥാനം സ്വന്തമാക്കി. 2009ൽ തീർത്ത 19.19ലോക റിക്കോർഡ് പ്രകടനത്തിന് അടുത്തെത്തിയില്ലെങ്കിലും, പരിക്കിൽ നിന്ന് മോചിതനായ ഉടൻ നടത്തിയ പ്രകടനത്തിൽ തൃപ്തനാണെന്ന് ബോൾട്ട് പ്രതികരിച്ചു.
റിയോ ഒളിംപിക്സിന് മുൻപ് ബോൾട്ടിന്റെ അവസാന മത്സരമായിരുന്നു ഇത്.

ട്രയൽസിനിടെ പരുക്കേറ്റതിനാൽ ബോൾട്ടിന് ഒളിംപിക്സിൽ പങ്കെടുക്കാൻ ജമൈക്ക പ്രത്യേക അനുമതി നൽകിയിരുന്നു.റിയോയിൽ 100, 200 മീറ്ററുകളിൽ ബോൾട്ട് ഇറങ്ങും. ഈ സീസണിൽ 19.74 സെക്കന്റിൽ  200 മീറ്റർ ഫിനിഷ് ചെയ്ത അമേരിക്കൻ സ്പ്രിന്റർ ലാഷ്വാൻ മെറിറ്റ് അടക്കമുള്ളവർ വേഗരാജാവിന് വെല്ലുവിളി ഉയർത്തി റിയോയിലുണ്ടാവും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍