സിന്ധുവിനെ പ്രശംസകൊണ്ടുമൂടി രാജ്യം

Web Desk |  
Published : Aug 19, 2016, 12:40 PM ISTUpdated : Oct 04, 2018, 06:17 PM IST
സിന്ധുവിനെ പ്രശംസകൊണ്ടുമൂടി രാജ്യം

Synopsis

ദില്ലി: സിന്ധുവിന് അഭിനന്ദ പ്രവാഹവുമായി രാഷ്ട്രം. രാജ്യം മുഴുവന്‍ സിന്ധുവിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ ആനന്ദിക്കുന്നതായി രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. സിന്ധുവിന്റെ  നേട്ടം ഇനിയെന്നും രാജ്യം ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. സിന്ധു ഹൃദയം കീഴടക്കിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചു. താന്‍ സിന്ധുവിന്റെ ആരാധകനായെന്നാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞത്. സിന്ധു രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. സിന്ധു തനിക്കും പ്രചോദനമായെന്ന് ഒളിംപിക്‌ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ അഭിനവ് ബിന്ദ്ര പറഞ്ഞു. അഭിമാന നിമിഷം സമ്മാനിച്ച സിന്ധുവിന് നന്ദിയെന്നായിരുന്നു ബിഗ് ബി അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചത്. സിന്ധുവിന്റേത് അര്‍ഹിക്കുന്ന മെഡല്‍ നേട്ടമാണെന്ന് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. മോഹന്‍ലാല്‍, മഹേഷ് ഭൂപതി, ലിയന്‍ഡര്‍ പേസ്, തുടങ്ങിയ പ്രമുഖരും സിന്ധുവിനെ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും സിന്ധുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍