
ഹൈദരാബാദ്: റിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ച പി.വി.സിന്ധുവിന്റെ പേരില്‍ സൈനയെ കളിയാക്കിയ ആരാധകന് സൈന നെഹ്‌വാള്‍ കൂളായി മറുപടി നല്‍കി. ഒടുവില്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ ആരാധകന്‍ മാപ്പു പറഞ്ഞപ്പോഴും അതിനും സൈനയുടെ തകര്‍പ്പന്‍ മറുപടിയെത്തി.
ഒളിംപിക്സ് ബാഡ്മിന്റണില്‍ സിന്ധു വെള്ളി നേടിയപ്പോഴാണ് അന്‍ഷുല്‍ സാഗര്‍ എന്ന ആരാധകന്‍ സൈനയെ കളിയാക്കുന്ന ട്വീറ്റ് ചെയ്തത്. നിങ്ങള്‍ ബാഗ് എല്ലാം എടുത്തോളും, ലോകത്തിലെ ഏറ്റവും മികച്ചവരെ തോല്‍പ്പിക്കാന്‍ കഴിയുന്ന താരത്തെ ഞങ്ങള്‍ക്ക് കിട്ടിയെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. തീര്‍ച്ചയായും, സിന്ധു മികച്ച പ്രകടനമാണ് നടത്തുന്നത്, ഇന്ത്യയും എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
പിന്നീട് തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ആരാധകന്‍ സൈനയോട് മാപ്പ് പറഞ്ഞു. അതൊന്നും സാരമില്ല, നിങ്ങള്‍ക്ക് നല്ലതുവരട്ടെ എന്നുമാത്രമായിരുന്നു സൈനയുടെ മറുപടി.