
റിയോ ഡി ജനീറോ: ഗുസ്തിയിലെ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. 98 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍ദ്ദീപ് സിംഗും പുറത്തായി. തുര്‍ക്കിയുടെ സെന്‍ക് ഇല്‍ദെം ആണ് ഹര്‍ദ്ദീപ് സിംഗിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു പോയിന്റിനാണ് തുര്‍ക്കി താരത്തിന്റെ ജയം. ഗ്രീക്കോ റോമനില്‍ നേരത്തെ രവീന്ദര്‍ ഖത്രിയും പുറത്തായിരുന്നു. ഫ്രീസ്‌റ്റൈലിലും വനിതാ ഗുസ്തിയിലും ഇന്ത്യക്ക് ഇനി മത്സരമുണ്ട്.
ജയിച്ചാല്‍ മെഡലുറപ്പായിരുന്നു വികാസ് കൃഷ്ണന്. ഇന്ത്യന്‍ സംഘം മുഴുവന്‍ ആകാംക്ഷയോടെ ഗാലറിയില്‍. പക്ഷേ, ഉസ്ബക്കിസ്ഥാന്‍ താരം ബക്തമിര്‍ മെലികുഷീവിന്റെ കിടിലന്‍ പഞ്ചുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു. മൂന്ന് റൗണ്ടിലും ഉസ്ബക്ക് താരത്തിന്റെ ആധിപത്യം. ഇടിക്കൂട്ടിലും ഇന്ത്യക്ക് സമ്പൂര്‍ണ തിരിച്ചടി.
ബാഡ്മിന്റണിലെ അട്ടിമറി ജയങ്ങളാണ് ആശ്വസിക്കാനുള്ളത്. ലോക എട്ടാം നമ്പര്‍താരം തായ്‌പേയിയുടെ തായ് സു യിംഗിനെ വീഴ്ത്തി പി വി സിന്ധു ക്വാര്‍ട്ടറില്‍. സ്‌കോര്‍: 21 - 13, 21 - 15.
ഡെന്‍മാര്‍ക്കിന്റെ ലോക അഞ്ചാം നമ്പര്‍താരം യോര്‍ഗന്‍സനെ അട്ടിമറിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. സ്‌കോര്‍ 21..19, 21..19.
ശ്രീകാന്തിന്റെ ക്വാര്‍ട്ടറിലെ എതിരാളി രണ്ട് തവണ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ലിന്‍ ഡാന്‍. പോരാട്ടം നാളെ വൈകുന്നേരം ആറുമണിക്ക്.