റിയോയിലെ ഇന്ത്യന്‍ എംബസിയില്‍ കളിക്കാര്‍ക്ക് നല്‍കിയത് കപ്പലണ്ടി മാത്രം!

Web Desk |  
Published : Aug 16, 2016, 04:33 PM ISTUpdated : Oct 05, 2018, 02:14 AM IST
റിയോയിലെ ഇന്ത്യന്‍ എംബസിയില്‍ കളിക്കാര്‍ക്ക് നല്‍കിയത് കപ്പലണ്ടി മാത്രം!

Synopsis

റിയോ ഡി ജനീറോ: റിയോയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ യുവജനകാര്യക്ഷേമ - കായികമന്ത്രാലയം തീരുമാനിച്ചു. ഇന്ത്യന്‍ എംബസിയില്‍വെച്ചാണ് ആഘോഷ പരിപാടികള്‍. റിയോയിലുള്ള ഇന്ത്യന്‍ കായികതാരങ്ങളെയെല്ലാം പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. ഹോക്കിയില്‍ പുറത്തായ പുരുഷ - വനിതാ ടീമുകള്‍ പരിപാടികള്‍ക്ക് പോകാന്‍ തീരുമാനിച്ചു. ഗെയിംസ് വില്ലേജില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം ഒഴിവാക്കിയാണ് പുരുഷ ഹോക്കി ടീം ഇന്ത്യന്‍ എംബസിയിലെ പരിപാടിക്ക് പോയത്. അവിടെ സുഭിക്ഷമായ ഭക്ഷണം ഒരുക്കിയിട്ടുണ്ടാകുമല്ലോ, അപ്പോള്‍ പിന്നെ ഗെയിംസ് വില്ലേജില്‍നിന്ന് കഴിക്കേണ്ട കാര്യമില്ല- ഇതായിരുന്നു താരങ്ങള്‍ ചിന്തിച്ചത്. എന്നാല്‍ എംബസിയിലെ പരിപാടിക്കിടെ താരങ്ങള്‍ക്ക് ആകെ നല്‍കിയത് കപ്പലണ്ടി മാത്രമാണ്. പരിപാടി കഴിഞ്ഞു തിരികെ ഇറങ്ങുമ്പോള്‍ താരങ്ങള്‍ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. പക്ഷെ ആരോട് പറയും, വിശപ്പിന്റെ കാര്യം? ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടി ആയിരുന്നിട്ടും ഇത്തരമൊരു സ്വീകരണം ലഭിച്ചതില്‍ ഏറെ നിരാശരാണ് താരങ്ങള്‍. പരിപാടിയൊക്കെ ഗംഭീരമായെങ്കിലും ഭക്ഷണക്കാര്യത്തില്‍ നിരാശപ്പെടുത്തിയെന്നാണ് താരങ്ങളുടെ പരാതി. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്ക് ബോക്‌സിംഗിലും ബാഡ്‌മിന്റണിലും പ്രധാന മല്‍സരങ്ങള്‍ ഉള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോയ താരങ്ങള്‍ വിശന്നുവലഞ്ഞു മടങ്ങിയ കഥ പുറത്ത് അറിയാന്‍ വൈകുകയും ചെയ്‌തു.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍