ഫെല്‍പ്സിന്റെ 'സ്വര്‍ണഭാരം' ആറു കിലോ !

Published : Aug 13, 2016, 07:31 AM ISTUpdated : Oct 04, 2018, 04:47 PM IST
ഫെല്‍പ്സിന്റെ 'സ്വര്‍ണഭാരം' ആറു കിലോ !

Synopsis

റിയോ ഡി ജനീറോ: ഫെല്‍പ്സിനെ സംബന്ധിച്ചിടത്തോളം സ്വര്‍ണനേട്ടങ്ങള്‍ വലിയ ഭാരമാണ്. ആറു കിലോയോളം വരുന്ന ഭാരം.നാലു ഒളിംപിക്‌സുകളില്‍ നിന്നായി ഫെല്‍പ്സ് നേടിയത് 22 സ്വര്‍ണമെഡലുകള്‍. ഓരോ ഒളിംപിക്‌സിലും മെഡല്‍ ഭാരത്തില്‍ നേരിയ വ്യത്യാസമുണ്ടാകും. റിയോയില്‍ ഒരു മെഡലിന്റെ ഭാരം 500 ഗ്രാം. ഫെല്‍പ്സിന്റെ എല്ലാ ഒളിംപിക് സ്വര്‍ണമെഡലുകളും എടുത്ത് ഇലക്ടോണിക് വെയിംഗ് മെഷിനില്‍ വച്ചാല്‍ തെളിയുക 6.123497 കിലോ എന്നാകും. അതായത് ആറു കിലോ ഗ്രാം.

ഇത്രയും സ്വര്‍ണമെഡലുകള്‍ ഒരുമിച്ച് കഴുത്തിലണിഞ്ഞ് ഒരു സാധാരണ മനുഷ്യന് അധികനേരം നില്‍ക്കാനാകില്ല. പൊന്നാണ്, ഒളിംപിക് മെഡലാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യവുമില്ല. കുറച്ച് സമയം മൊബൈലിലോട്ട് നോക്കി വെറുതെ കുനിഞ്ഞിരിന്നാലുണ്ടാകുന്ന കഴുത്ത് വേദന ആരും പറഞ്ഞു തരേണ്ടതില്ലല്ലോ?

ആറു കിലോ ഭാരം കഴുത്തില്‍ തൂക്കിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിഞ്ഞു തുടങ്ങും. ഇപ്പറയുന്ന ഫെല്‍പ്സ് വെള്ളത്തില്‍ കാട്ടുന്നതൊക്കെ മനുഷ്യസാധ്യമായ കാര്യങ്ങളല്ലെന്നത് മറ്റൊരു കാര്യം.അതുകൊണ്ട് ഇതണിയാനും ആ കഴുത്തിന് ശക്തയുണ്ടാകും. പിന്നെ ചിലപ്പോഴൊക്കെ ഭാരം ചുമക്കുന്നതും സന്തോഷമാണ്. അതിമനുഷ്യനെ ആരും പ്രത്യേക പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍