ആന്‍ഡി മറേ ടെന്നീസ് സ്വര്‍ണം നിലനിര്‍ത്തി; നദാലിന് വെങ്കലവുമില്ല

Web Desk |  
Published : Aug 15, 2016, 08:05 AM ISTUpdated : Oct 04, 2018, 11:53 PM IST
ആന്‍ഡി മറേ ടെന്നീസ് സ്വര്‍ണം നിലനിര്‍ത്തി; നദാലിന് വെങ്കലവുമില്ല

Synopsis

റിയോ ഡി ജനീറോ: ടെന്നിസ് പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നിലനിര്‍ത്തി ആന്‍ഡി മറേ. അര്‍ജന്റീനയുടെ ഡെല്‍പോട്രോയെയാണ് മറെ ഫൈനലില്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു മറെയുടെ ജയം. സ്‌കോര്‍: 7-5, 4-6, 6-2, 7-5. ഒരു മാസം മുമ്പ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ മറേ ഒളിംപിക്‌സ് ചരിത്രത്തില്‍ പുതിയ നേട്ടമാണ് കൈവരിച്ചത്. ഒളിംപിക്‌സ് ഡബിള്‍ നേടുന്ന ആദ്യ പുരുഷ ടെന്നീസ് താരമായി മാറിയിരിക്കുകയാണ് മറേ. അതേസമയം വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ ജപ്പാന്റെ കെയ് നിഷിക്കോറി റഫേല്‍ നദാലിനെ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നിഷിക്കോറിയുടെ ജയം. സ്‌കോര്‍: 2-6, 7-6, 3-6.

മിക്‌സ‍ഡ് ഡബിള്‍സ് കിരീടം അമേരിക്കയുടെ മാറ്റെക് സാന്‍ഡ് ബെഥാനി സോക്ക് ജാക്ക് സഖ്യം നേടി. ഫൈനലില്‍ വീനസ് വില്യംസ് രാജീവ് റാം സഖ്യത്തെയാണ് തോല്‍പ്പിച്ചത്. വനിതാ ഡബിള്‍സില്‍ റഷ്യയുടെ എകതറിന മകറോവ - എലേന വെസ്നിന സഖ്യത്തിനാണ് കിരീടം. വനിതാ വിഭാഗത്തില്‍ പ്യൂട്ടോറിയയുടെ മോണിക പ്യുഗ് കിരീടം നേടിയിരുന്നു. പ്രമുഖ ജര്‍മ്മന്‍ താരം അഞ്ജലിക് കെര്‍ബറെയാണ് മോണിക അട്ടിമറിച്ചത്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍