നര്‍സിംഗ് യാദവിന് ഒളിംപിക്‌സ് നഷ്ടമാകും

Published : Jul 24, 2016, 06:14 AM ISTUpdated : Oct 04, 2018, 06:05 PM IST
നര്‍സിംഗ് യാദവിന് ഒളിംപിക്‌സ് നഷ്ടമാകും

Synopsis

ദില്ലി: ഗുസ്തിതാരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിംഗിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും. റിയോയില്‍ 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് നര്‍സിംഗായിരുന്നു. സോനപേട്ടിലെ സായി കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ചിന് നടത്തിയ ഡോപ് ടെസ്റ്റിലാണ് നര്‍സിംഗ് പിടിക്കപ്പെട്ടത്. 

സുശീല്‍ കുമാറിനു പകരമായാണ് നര്‍സിംഗിനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കുടുക്കിയതാണെന്ന് നര്‍സിംഗ് അറിയിച്ചു. 

നര്‍സിംഗിനെ വീണ്ടും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിലും പരാജയപ്പെട്ടാല്‍ നര്‍സിംഗിന് റിയോയിലേക്കുള്ള ടിക്കറ്റ് നഷ്ടമാകും. സുശീല്‍ കുമാറിന് നറുക്കുവീഴുകയും ചെയ്യും. 

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍