സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; മെഡല്‍ ഇല്ലാതെ ടെന്നീസ് സംഘവും

Web Desk |  
Published : Aug 14, 2016, 04:29 PM ISTUpdated : Oct 05, 2018, 02:36 AM IST
സാനിയ-ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; മെഡല്‍ ഇല്ലാതെ ടെന്നീസ് സംഘവും

Synopsis

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ടെന്നീസിലൂടെ മെഡല്‍ വരുമെന്ന പ്രതീക്ഷയും ഇല്ലാതായി. മിക്‌സഡ് ഡബിള്‍സില്‍ വെങ്കല മെഡല്‍ നിര്‍ണയ മല്‍സരത്തില്‍ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപനാക് - ലൂസി ഹ്രാഡെക്ക സഖ്യത്തോട് തോറ്റതോടെയാണ് ടെന്നീസിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചത്. സ്‌കോര്‍- 1-6, 5-7. വീനസ് വില്യംസ് സഖ്യത്തോട് സെമിയില്‍ തോറ്റ ഇന്ത്യന്‍ സഖ്യം ഏറെ പ്രതീക്ഷയോടെയാണ് ചെക്ക് റിപ്പബ്ലിക്ക് സഖ്യത്തിനെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ ആദ്യ സെറ്റില്‍ 6-1ന് നിഷ്‌പ്രഭമാക്കപ്പെട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവരാന്‍ സാനിയയും ബൊപ്പണ്ണയും ശ്രമിച്ചെങ്കിലും സ്‌റ്റെപ്പനാക്കിന്റെ പ്രൊഫഷണല്‍ മികവിന് മുന്നില്‍ സാനിയയും ബൊപ്പണ്ണയും തോല്‍വി സമ്മതിക്കുകയായിരുന്നു. കൂടുതല്‍ ഡബിള്‍ ഫാള്‍ട്ടുകള്‍ വരുത്തിയതും, ദുര്‍ബലമായ റിട്ടേണുകളും ഇന്ത്യന്‍ സഖ്യത്തിന്റെ തോല്‍വി എളുപ്പമാക്കി.

നേരത്തെ ലിയാന്‍ഡര്‍ പേസ് - രോഹന്‍ ബൊപ്പണ്ണ സഖ്യം പുരുഷ ഡബിള്‍സിലും സാനിയ മിര്‍സ - പ്രാര്‍ത്ഥന സഖ്യം വനിതാ ഡബിള്‍സിലും തോറ്റിരുന്നു. എന്നാല്‍ ആന്‍ഡി മറേ സഖ്യത്തെ ഉള്‍പ്പടെ തോല്‍പ്പിച്ച് സെമിയിലെത്തിയ സാനിയ - ബൊപ്പണ്ണ സഖ്യത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചിരുന്നു. ഇന്നത്തെ തോല്‍വിയോടെ ആ പ്രതീക്ഷയാണ് ഇല്ലാതായത്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍