ഒളിംപിക് ടെന്നീസ്: ജോക്കോവിച്ച് പുറത്തായി

By Web DeskFirst Published Aug 8, 2016, 2:40 AM IST
Highlights

റിയോ: ഒളിംപിക് ടെന്നീസില്‍ നിന്നും ലോക ഒന്നാം നമ്പര്‍ നോവാക്ക് ജോക്കോവിച്ച് പുറത്തായി. അര്‍ജന്‍റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയാണ് ജോക്കോവിച്ചിനെ തകര്‍ത്തത്. സ്കോര്‍ 7(7)-6(3), 6-4 എന്ന സ്കോറിനായിരുന്നു ഡെല്‍ പോര്‍ട്ടോയുടെ വിജയം.

ഗോള്‍ഡ് സ്ലാം ലക്ഷ്യമിട്ട് എത്തിയ ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളി ആദ്യം മുതല്‍ ഉയര്‍ത്തിയ ഡെല്‍പോര്‍ട്ടോ, പലപ്പോഴും സെര്‍ബിയന്‍ താരത്തെക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

അതേ സമയം ടെന്നീസ് കോര്‍ട്ടിലെ അട്ടിമറി ജോക്കോവിച്ചില്‍ ഒതുങ്ങുന്നില്ല. ടെന്നീസ് വനിത ഡബിള്‍സില്‍ അമേരിക്കയുടെ പ്രതീക്ഷകളായിരുന്ന സെറീന വില്ല്യംസ്, വീനസ് വില്ല്യംസ് സഖ്യത്തിന് പരാജയം നേരിട്ടു. 6-3,6-4 എന്ന സ്കോറിനാണ് ചെക്ക് റിപ്പബ്ലിക്ക് ടീം ബാര്‍ബോറ സിറ്റ്ക്കോവ, ലൂസി സവറോവ എന്നിവര്‍ വില്ല്യംസ് സഹോദരിമാരെ തോല്‍പ്പിച്ചത്.

click me!