ഓട്ടക്കാരെത്തും മുന്നേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

By Honey R KFirst Published Jul 9, 2016, 5:55 AM IST
Highlights

ഓട്ടക്കാരെത്തും മുന്നേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ദീപശിഖാ റാലിയോട് കൂടിയാണ് ഒളിമ്പിക്സിന് കളമൊരുങ്ങുന്നത്. സീയൂസ് ദേവന്റെ ഭാര്യയും ശക്തിയുടെ പ്രതീകവുമായ ഹീരദേവതയുടെ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോണ്‍കേവ് കണ്ണാടിയില്‍ വെയിലടിപ്പിച്ച് തീനാളങ്ങളുണ്ടാക്കുകയും അതില്‍നിന്ന് ദീപശിഖയിലേക്ക് അഗ്‌നി പകരുകയുമാണ് ചെയ്യുക.

 ദീപശിഖ ഒളിമ്പിക്സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കുകയും ചെയ്യും. ഗ്രീസിലെ പുരാതന നഗരങ്ങളിലൂടെ പര്യടനം നടത്തിയതിന് ശേഷമായിരിക്കും ദീപശിഖ ഒളിമ്പിക്സ് സംഘാടകര്‍ക്ക് കൈമാറുക. പിന്നീട് വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി ഒളിമ്പിക് നഗരത്തിലെത്തും. കായിക താരങ്ങളും പ്രമുഖരും ദീപശിഖാ റാലിയില്‍ പലയിടങ്ങളില്‍ നിന്നായി പങ്കെടുക്കും.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ 1928ല്‍ നടന്ന ഒളിമ്പിക്സിലാണ് ആദ്യമായി കായികമേള തീരുന്നതുവരെ ഒളിമ്പിക് ദീപശിഖ അണയാതെ സൂക്ഷിച്ചത്. 1936 ജര്‍മ്മനിയിലെ ബര്‍ലിനിലാണ് ആദ്യമായി ഒളിമ്പിക് ദീപം ഒളിമ്പിയയില്‍ വച്ച് സൂര്യരശ്മി ഉപയോഗിച്ചു കത്തിച്ചത്. ഒളിമ്പിക് ദീപശിഖാ റിലേ തുടങ്ങിയതും ഈ ഒളിമ്പിക്സ് മുതലാണ്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്.

ആദ്യമായി ഒളിമ്പിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം വളരെയേറെ ഉപയോഗപ്പെടുത്തിയത് 1976 കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഒളിമ്പിക്സിലാണ്. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍ ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുമ്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിമ്പിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്ന് കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്. ജ്വാല റേഡിയോ സിഗ്നലാക്കി മാറ്റുകയും ഉപഗ്രഹം വഴി കാനഡയില്‍ നിന്ന് സ്വീകരിക്കുകയും പിന്നീട് ദീപമായി മാറ്റുകയുമായിരുന്നു.

കൂടുതല്‍ വായനയ്‍ക്ക്
ഒളിമ്പിക്സില്‍ സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!
ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം!

ഒളിമ്പിക്സില്‍ നഗ്നനായി ഓടി വിജയിയായ താരം!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്‍ത്തലും ഒളിമ്പിക്സില്‍

click me!