ഫിനിഷിംഗ് പോയന്റിലെ അപ്രതീക്ഷിത ഡൈവിലൂടെ ഷോണെ മില്ലറിന് വിവാദ സ്വര്‍ണം

Published : Aug 16, 2016, 09:49 AM ISTUpdated : Oct 04, 2018, 06:51 PM IST
ഫിനിഷിംഗ് പോയന്റിലെ അപ്രതീക്ഷിത ഡൈവിലൂടെ ഷോണെ മില്ലറിന് വിവാദ സ്വര്‍ണം

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്സ് 400 മീറ്ററില്‍ ബഹാമസിന്റെ ഷോണെ മില്ലറിന് വിവാദസ്വര്‍ണം. അലിസൺ ഫെലിക്സിനെ പിന്തള്ളിയത്, ഫിനിഷിംഗ് പോയിന്റിലെ ഡൈവിലൂടെയാണ് മില്ലർ സ്വർണ്ണം നേടിയത്. വനിതകളുടെ 400 മീറ്ററിൽ അമേരിക്കയുടെ അലിസൺ ഫെലിക്സോ അതോ ബഹാമസിന്റെ ഷോണെ മില്ലറോ എന്ന ചോദ്യം കാണികൾക്കിടയിൽ നിന്ന് ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആ നീക്കം.

ഫിനിഷിംഗ് പോയിന്‍റിലെ ഡൈവിലൂടെ മില്ലർ നേടിയത് സ്വർണ്ണ നേട്ടം. എന്നാൽ ഇത്തരത്തിൽ സ്വർണ്ണം നഷ്ടടമാകുന്നത് ഹൃദയഭേദകമാണെന്നായിരുന്നു അലിസൺ ഫെലിക്സിന്‍റെ പ്രതികരണം.എന്നാൽ ഇത് തീരുമാനിച്ചുറപ്പിച്ചൊരു നീക്കമല്ലായിരുന്നെന്നും സന്ദർഭവശാൽ ചെയ്തു പോയതാണെന്നും മില്ലർ.   എന്നാൽ ഇതിൽ നിയമ വിരുദ്ധമായൊന്നുമില്ലെന്നും അതിനാൽ സ്വർണ്ണം മില്ലർക്കു തന്നെയെന്നുമാണ് ഐ ഒ സി അധികൃതരുടെ പ്രതികരണം. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍