പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

Published : Jul 10, 2016, 11:45 AM ISTUpdated : Oct 04, 2018, 11:36 PM IST
പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

Synopsis

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!
ഏതന്‍‌സില്‍ 2004ല്‍ നടന്ന ഒളിമ്പിക്സില്‍ കാഴ്ചക്കാരന്റെ ഇടപെടല്‍ നഷ്ടമാക്കിയത് ഒരു അത്‌ലറ്റിന്റെ സ്വര്‍ണ മെഡല്‍. ബ്രസീലിന്റെ മാരത്തോണ്‍ ഓട്ടക്കാരനായ വാന്‍ഡര്‍ലി ഡി ലിമയ്ക്കാണ് കാഴ്ചക്കാരന്റെ ഇടപെടല്‍ മൂലം സ്വര്‍ണം നഷ്ടമായത്. മാരത്തണ്‍ ഫിനിഷിന് വെറും 10 മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ, കാഴ്ചക്കാരനായ ഒരു ഐറിഷ് പുരോഹിതന്‍ വാന്‍ഡര്‍ലി ഡി ലിമയെ തട്ടിയകറ്റുകയായിരുന്നു.

 

കോര്‍ണേലിയസ് ഹൊറാണ്‍ എന്ന ഐറിഷ് പുരോഹിതനാണ് വാന്‍ഡര്‍ലി ഡി ലിമയുടെ മെഡല്‍ തട്ടിത്തെറിപ്പിച്ചത്. ഇറ്റലിയുടെ സ്റ്റെഫാനോ ബാള്‍ഡിനി പിന്നീട് ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ വാന്‍ഡര്‍ലി ഡി ലിമയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചു. പിന്നീട് ഇന്റര്‍‌നാഷണല്‍ ഒളിമ്പിക് കമ്മിറ്റി വാന്‍ഡര്‍ലി ഡി ലിമ സ്പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനുള്ള അവാര്‍ഡ് നല്‍കിയിരുന്നു.

കോര്‍ണേലിയസ് ഹൊറാണ്‍ 2003ലും ഒരു മത്സരം തടസ്സപ്പെടുത്തിയിരുന്നു. ട്രാക്കിലേക്ക് ഓടിക്കയറി ഫോര്‍മുല വണ്‍ ബ്രിട്ടിഷ് ഗ്രാന്‍ഡ് പ്രിക്സ് മത്സരമാണ് കോര്‍ണേലിയസ് ഹൊറാണ്‍ തടസ്സപ്പെടുത്തിയത്.

കൂടുതല്‍ വായനയ്‍ക്ക്

ഒളിമ്പിക്സ്: തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുന്നേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്‍ത്തലും ഒളിമ്പിക്സില്‍

ഒളിമ്പിക്സില്‍ നഗ്നനായി ഓടി വിജയിയായ താരം!

ഒളിമ്പിക്സില്‍ സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനവുമില്ല!

ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം!

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍