പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

By Web DeskFirst Published Jul 21, 2016, 9:24 AM IST
Highlights

ഒളിമ്പിക്സില്‍ കനോയിങ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പ്രായം കൂടിയ താരവും ഒരാള്‍. ഈസ്റ്റ് ജര്‍മ്മനിക്ക് വേണ്ടിയും ജര്‍മ്മനിക്കും വേണ്ടിയും ഒളിമ്പിക്സില്‍ പങ്കെടുത്ത ബിര്‍ജിറ്റ് ഫിഷര്‍ ആണ് ഇങ്ങനെ ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പതിനെട്ടാം വയസ്സില്‍ കനോയിങില്‍ സ്വര്‍ണം നേടിയ ബിര്‍ജിറ്റ് ഫിഷര്‍ നാല്‍പ്പത്തിരണ്ടാം വയസ്സിലും ഈ നേട്ടം സ്വന്തമാക്കി.

ഇതില്‍ അവസാനിക്കുന്നില്ല ബിര്‍ജിറ്റ് ഫിഷറിന്റെ റെക്കോര്‍ഡ്. അഞ്ച് ഒളിമ്പിക്സ് മേളകളിലും ഇരട്ട മെഡല്‍ നേടുന്ന ആദ്യ അത്‌ലറ്റാണ് ബിര്‍ജിറ്റ് ഫിഷര്‍. മോസ്കോയില്‍ 1980ല്‍ നടന്ന ഒളിമ്പിക്സിലെ സ്വര്‍ണനേട്ടത്തോടെയാണ് തുടക്കം. 1988, 1992, 1996, 2000, 2004 എന്നീ ഒളിമ്പിക്സുകളിലും ബിര്‍ജിറ്റ് ഫിഷര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

ബിര്‍ജിറ്റ് ഫിഷര്‍ മൊത്തം എട്ട് ഒളിമ്പിക്സ് സ്വര്‍ണ മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഒളിമ്പിക്സില്‍ നാല് വെള്ളി മെഡലുകളും ബിര്‍ജിറ്റ് ഫിഷര്‍ സ്വന്തമാക്കി.പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

click me!