ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം: ആദ്യം വനിതാ ഫുട്ബോള്‍

By Web DeskFirst Published Aug 3, 2016, 12:56 PM IST
Highlights

റിയാ ഡി ജനീറോ: ഉദ്ഘാടന ചടങ്ങിന് രണ്ട് ദിവസം കൂടിയുണ്ടെങ്കിലും റിയോയില്‍ കളിക്കളങ്ങള്‍ ഇന്നേ ഉണരും. ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇന്നു തുടങ്ങുന്നത്. വനിത താരങ്ങള്‍ ആദ്യമിറങ്ങും. സ്വീഡനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ മല്‍സരം രാത്രി 9.30നാണ് കളി തുടങ്ങുക. രണ്ടാം മത്സരത്തില്‍ കാനഡ, ഓസ്‌ട്രേലിയയെ നേരിടും. നിലവിലെ ചാംപ്യന്‍മാരായ അമേരിക്കയുടെ ആദ്യ മത്സരം നാളെ പുലര്‍ച്ചെയാണ്. ന്യുസീലന്‍ഡാണ് എതിരാളികള്‍.

പുരുഷന്‍മാരില്‍ ആദ്യ മത്സരത്തില്‍ ഇറാഖ്, ഡെന്‍മാര്‍ക്കുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ഹോണ്ടുറാസ് അള്‍ജീരിയെയും നെയ്‌മറുടെ നേതൃത്വത്തിലുള്ള ബ്രസീല്‍ ദക്ഷിണാഫ്രിക്കയെയും നേരിടും. ഒളിംപിക് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ സ്വര്‍ണം നേടാന്‍ ബ്രസീലിനായിട്ടില്ല. നെയ്‌മറെന്ന രാജകുമാരനിലൂടെ മാറക്കാനയില്‍ ചരിത്രം കുറിക്കുകയാണ് മഞ്ഞക്കിളികളുടെ ലക്ഷ്യം.

അതിനിടെ ടെന്നീസില്‍ ലോക നാലം നമ്പര്‍ താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി.  പരിക്കിനെത്തുടര്‍ന്ന് റിയോയില്‍ എത്താനാകില്ലെന്ന് വാവ്‌റിങ്ക സ്വിറ്റ്‌സര്‍ലന്‍ഡ് ടെന്നിസ് ഫെഡറേഷനം അറിയിച്ചു. റോജര്‍ ഫെഡററര്‍ അടക്കമുള്ള പല പ്രമുഖ ടെന്നിസ് താരങ്ങളും ഒളിംപിക്‌സില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

click me!