
റിയോയിലെ ഒളിമ്പിക്സ് വില്ലേജിൽ താമസിക്കില്ലെന്ന് ഓസ്ട്രേലിയൻ ടീം. വില്ലേജ് താമസയോഗ്യമായില്ലെന്നും , താരങ്ങളെ ഹോട്ടലിൽ താമസിപ്പിക്കുമെന്നും ഓസ്ട്രേലിയന്‍ ഷെഫ് ഡെ മിഷന്‍ കെറ്റി അറിയിച്ചു.
വില്ലേജില്‍ ലഭിക്കുന്നത് മലിനജലമാണ്. ഇടനാഴികളില്‍ വെളിച്ചമില്ലാത്തതിനാല്‍ സുരക്ഷാപ്രശ്നങ്ങളുണ്ട്. താരങ്ങള്‍ക്ക് വൈദ്യുതാഘാതമേൽക്കാന്‍ സാധ്യതയുണ്ടെന്നും കെറ്റി പറഞ്ഞു. ന്യുസീലന്‍ഡ് , ബ്രിട്ടീഷ് താരങ്ങള്‍ക്കും സമാന പരാതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. 18,000 ഓളം കായികതാരങ്ങളും കോച്ചിംഗ് സ്റ്റാഫുമാണ് ഒളിമ്പിക് വില്ലേജില്‍ താമസിക്കേണ്ടത്.