ബാഡ്മിന്റണില്‍ ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി

Published : Aug 11, 2016, 05:41 PM ISTUpdated : Oct 04, 2018, 11:54 PM IST
ബാഡ്മിന്റണില്‍ ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി

Synopsis

ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഡബിള്‍സില്‍ ഇരു വിഭാഗത്തിലും തോല്‍വി. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അത്രി- സുമിത് റെഡ്ഡി സഖ്യവുമാണ് തോറ്റത്.

ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ജപ്പാന്റെ മിസാക്കി മത്‌സുടോമൊ- അയാക്ക തകാഹാഷി സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്. സ്‌കോര്‍: 15-21, 10-21. പുരുഷന്മാരുടെ ഡബിള്‍സില്‍ മനു അത്രിയും സുമിത് റെഡ്ഡിയും ഇന്‍ഡൊനീഷ്യയുടെ ഹെന്ദ്ര സെതിയാവന്‍-മുഹമ്മദ് അഹ്‌സാന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോറ്റത്.


അതേസമയം ബാഡ്മിന്റണില്‍ ഇന്ത്യ സിംഗിള്‍സില്‍ ജയം സ്വന്തമാക്കി. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാളും പി സിന്ധുവാണ് ജയിച്ചത്.  

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍